ഷിംല: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മസ്രുന്ദ്-ഹമാൽ റൂട്ടിൽ ഛത്രണ്ടുണ്ടിന് സമീപമാണ് അപകടം നടന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.