ലക്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു, മാതാവ് ലീലാവതി ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിലെ മേൽക്കുര വഴി വീടിനുള്ളൽ കയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരുടെയും മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയപ്പോഴെയ്ക്കും പ്രതി രക്ഷപ്പെട്ടു.
ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരിക്കെ കാജൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീലാവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Young woman kill acid attack