x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​ജോ​ലി ചെ​യ്യാ​ത്ത​തി​ന് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: June 17, 2026 10:47 AM IST | Updated: June 17, 2026 10:47 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ പ​ങ്കാ​ളി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ട്ട​ർ ടാ​ങ്ക​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ശ​ര​ത് (27) എ​ന്ന യു​വാ​വാ​ണ് പ​ങ്കാ​ളി അ​നു​ഷ (20) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി മ​ല്ലേ​ശ്വ​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​നു​ഷ​യ്ക്ക് വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ മ​ടി​യാ​യ​തി​നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ശ​ര​ത് അ​നു​ഷ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ശ​ര​ത് അ​ഭി​ഭാ​ഷ​ക​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. അ​ഭി​ഭാ​ഷ​ക​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ശ​ര​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Tags : arrest kill partner household

Recent News

Corehub Up