x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും പി​ൻ​വ​ലി​ക്ക​ണം

വെബ് ഡെസ്ക്
Published: September 8, 2026 04:35 AM IST | Updated: September 8, 2026 04:35 AM IST

വി.​പി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുന്നു.


കാ​ർ​ത്തി​ക​പു​രം: അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കാ​ർ​ത്തി​ക​പു​രം വി​ല്ലേ​ജ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 10 വ​രെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് ചാ​ർ​ജ് മൂ​ന്നി​ര​ട്ടി​യാ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ന​ത്ത ബാ​ധ്യ​ത​യാ​ണെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി.​പി. ഗോ​വി​ന്ദ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ആ​ർ. കോ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. ഷാ​ജി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി.​ബി. രാ​ജേ​ഷ്, രാ​ജി ര​ഞ്ജി​ത്ത്, പ്രീ​ത പ്ര​കാ​ശ്, വി​ജി​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. ഷാ​ജി- പ്ര​സി​ഡ​ന്‍റ്, പ്രീ​ത പ്ര​കാ​ശ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ആ​ർ. ഷാ​ജി- സെ​ക്ര​ട്ട​റി, എം.​സി. ബോ​സ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി.

Tags : NattuVishasham DistrictNews

Recent News

Corehub Up