ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: മദർ തെരേസ ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സാമൂഹ്യ നീതിവകുപ്പും സംഘടിപ്പിച്ച അനാഥ അഗതി ദിനാചരണം വലിയന്നൂരിലെ ഹോളിമൗണ്ട് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ ടി.ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ഓർഫനേജസ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് കേരളം ചെയർമാൻ എൻ. അലി അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്ണൂർ ബിഷപ് ഡോ. ബിഷപ് അലക്സ് വടക്കുംതല മദർ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി.ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഓർഫനേജസ് പ്രസിഡന്റ് എം.ജെ. സ്റ്റീഫൻ , ഓർഫനേജ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ടി.കെ. സജി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, ഹോളിമൗണ്ട് ഡയറക്ടർ ഫാ. ഷിജോ പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ കലപരിപാടികൾ അരങ്ങേറി.
Tags : NattuVishasham DistrictNews