x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വി​ജ്ഞാ​പ​നം: ആ​റ​ള​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 8, 2026 04:52 AM IST | Updated: September 8, 2026 04:52 AM IST

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന്.


ഇ​രി​ട്ടി: ആ​റ​ളം വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​ഭൂ​മി​യും പ​ട്ടി​ക​വ​ർ​ഗ പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​മെ​ല്ലാം ഇ​എ​സ്എ (പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല) പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി വ​ന​ഭൂ​മി മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ജൂ​ലൈ 27ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രേ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​എ​സ്എ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തി​നാ​ട്ട്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ റൈ​ഹാ​ന​ത്ത് സു​ബി, ര​ജി​ത മാ​വി​ല, ജോ​ർ​ജ് ആ​ലം​പ​ള്ളി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​വേ​ലാ​യു​ധ​ൻ, ക​രി​ക്കോ​ട്ട​ക്ക​രി ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഉ​സ്താ​ദ് സ​യ്യി​ദ് ഫൈ​സി, വി.​ടി. തോ​മ​സ്, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, പി. ​റോ​സ, ഷി​ജി ന​ടു​പ​റ​മ്പി​ൽ, കെ.​ബി. ഉ​ത്ത​മ​ൻ, റോ​യി വെ​ച്ചൂ​ർ, ജി​ന​ച​ന്ദ്ര​ൻ, ഹെ​ഡ് ക്ലാ​ർ​ക്ക് പി.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up