പ്രതീകാത്മക ചിത്രം
കൂത്തുപറമ്പ്: സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്യാനിടയായെന്ന കേസിൽ ഭർത്താവിന്റേയും രണ്ട് സഹോദരിമാരുടെയും പേരിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. മാങ്ങാട്ടിടത്തെ പുതിയപറമ്പത്ത് കെ. ജ്യോതിഷ (24) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പാതിരിയാട് കുഴിയിൽപീടികയിലെ പുത്തൻ പുരയിൽ കെ.സി. സജിൽ (37), ഭർതൃസഹോദരിമാരായ കെ.സി. ചന്ദ്രി (55), ജുന (39)എന്നിവർക്കെതിരെയാണ് പിണറായി പൊലിസ് കേസെടുത്തത്
2022 നവമ്പർ 20 നായിരുന്നു ജ്യോതിഷയുടെയും സജിലിന്റേയും വിവാഹം.
തുടർന്ന് ഭർതൃ വീട്ടിൽ താമസിച്ചുവരവെ സ്ത്രീധനത്തിനും മറ്റുമായി നിരന്തരം പീഡിപ്പിച്ചത് കാരണം 2026 മാർച്ച് എട്ടിന് ജ്യോതിഷ ആത്മഹത്യ ചെയ്തെന്നാണ് കേസ്. ഇതു സംബന്ധിച്ച് ജ്യോതിഷയുടെ സഹോദരൻ തലശേരി കോടതിയിൽ നൽകിയ സ്വകാര്യ അന്യായപ്രകാരം കോടതി കേസെടുത്ത് അന്വേഷണം നടത്താൻ പിണറായി പൊലീസിന് നിർദേശം നൽകുകയായിരുന്നു.
Tags : NattuVishasham DistrictNews