കൂറ്റൻമരം അപകടാവസ്ഥയിൽ.
തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷന് മുന്നിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. ദിനംപ്രതി നിരവധി പേർ കാൽനടയായും വാഹനങ്ങളും കടന്നു പോകുന്ന മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ് താത്കാലിക കവാടത്തിനു സമീപത്താണ് ഉണങ്ങിയ കൂറ്റൻമരം ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ അപകടഭീഷണി ഉയർത്തുന്നത്.
തളിപ്പറമ്പ് റവന്യൂ ടവർ നിർമാണം നടക്കുന്നതിനാൽ കെഎസ്ഇബി ഓഫിസിന് സമീപത്ത് താത്കാലിക കവാടം നിർമിച്ചാണ് മിനി സിവിൽ സ്റ്റേഷനിലേക്കും താലൂക്ക് ഓഫിസിലേക്കും പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഇരുപതിലേറെ പ്രധാന ഓഫിസുകൾ പ്രവർത്തിക്കുന്നതിനാൽ ദിവസേന നൂറുക്കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്.
കവാടത്തിനോട് ചേർന്ന് കെഎസ്ഇബിയുടെ കെട്ടിടത്തിന് സമീപമാണ് കൂറ്റൻ മരം അപകടഭീഷണി ഉയർത്തി നിലനിൽക്കുന്നത്. മരംപൊട്ടി വീണ് വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് മരം മുറിച്ചുനീക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishasham DistrictNews