ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ്-18 വിക്ഷേപണം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 (NVS-03) ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ 20-ാം ദൗത്യമാണിത്. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട് എൻവിഎസ്-03 ഉപഗ്രഹത്തിന്. ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ്-03യുടെ സേവനം ലഭ്യമാകും.