x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയി; പ്രതി പെരുമ്പാവൂരില്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: June 4, 2026 04:26 PM IST | Updated: June 4, 2026 04:34 PM IST

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെ (28) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

കൊലപാതകത്തിന് ശേഷം പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്.

പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എഎസ്‌ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പോലീസിന് കൈമാറി.

Tags : Murder Latest News Perumbavoor Arrest

Recent News

Corehub Up