x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരില്‍ സ്റ്റീല്‍ അലമാര നിര്‍മിക്കുന്ന സ്ഥാപനം കത്തി നശിച്ചു


Published: March 4, 2026 06:31 PM IST | Updated: March 4, 2026 06:31 PM IST

കൊച്ചി: പെരുമ്പാവൂരില്‍ സ്റ്റീല്‍ അലമാര നിര്‍മിക്കുന്ന സ്ഥാപനത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. ഒക്കല്‍ പഞ്ചായത്തിലെ വല്ലം മോസ്കിന് സമീപത്തുള്ള എസ്എം സ്റ്റീല്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

കംപ്രസര്‍, ട്യൂബ്, നോസില്‍, പെയിന്‍റ് എന്നിവ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. മേനാച്ചേരി വീട്ടില്‍ സാജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഥാപനത്തിന് അടുത്തുള്ള പറമ്പില്‍ തീ ഇട്ടിരുന്നു. ഇവിടെ നിന്നാകും തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള മരത്തിലേക്കാണ് ആദ്യം തീ പടര്‍ന്നത്.

പിന്നീട് സ്ഥാപനത്തിലെ പെയിന്‍റ് പാത്രങ്ങളിലേക്ക് തീ പടര്‍ന്നു. സ്ഥാപനത്തിന്‍റെ ഒരു ഭാഗം കത്തി നശിച്ചു. പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. ജയറാമിന്‍റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തീ പൂര്‍ണമായും അണച്ചു.

Tags : Fire Perumbavoor Fire breaks

Recent News

Corehub Up