x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​ർ‌ സീ​റ്റി​ല്ലെ​ങ്കി​ൽ ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം; ഉ​പാ​ധി​യു​മാ​യി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി


Published: March 19, 2026 05:36 PM IST | Updated: March 19, 2026 05:50 PM IST

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രു​മ്പാ​വൂ​ർ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ പു​തി​യ ഉ​പാ​ധി​യു​മാ​യി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ‌ എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​മാ​ണ് എ​ൽ​ദോ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡി​സി​സി അ​ധ്യ​ക്ഷ പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും കെ​പി​സി​സി ഇ​തു​വ​രെ അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. എ​ൽ​ദോ​സി​നെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്നാ​ണ് സീ​റ്റ് നി​ഷേ​ധി​ച്ച​ത്.

പെ​രു​മ്പാ​വൂ​രി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് പ​ക​രം മ​നോ​ജ് മൂ​ത്തേ​ട​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​ക​രി​ച്ച പാ​ന​ലി​ൽ നി​ന്നാ​ണ് മ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ എ​ൽ​ദോ​സി​നെ ഒ​രു വി​ഭാ​ഗം പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags : Eldos Kunnappilly congress perumbavoor kpcc

Recent News

Corehub Up