x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിജെപിയില്‍

കൊച്ചി ബ്യൂറോ
Published: March 19, 2026 12:41 PM IST | Updated: March 19, 2026 01:00 PM IST

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എസ്. രാജന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നടക്കുന്നത് നേതാക്കളുടെ ഗ്രൂപ്പ് കളി മാത്രമാണെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പിനോട് ചേര്‍ന്നു നിന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് പാർട്ടി വിട്ട ശേഷം രാജന്‍ പ്രതികരിച്ചത്.

നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പലരും ഏതു സമയത്തും രാജി വച്ച് പുറത്തേക്ക് പോയേക്കുമെന്നും രാജന്‍ പറഞ്ഞു. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന്‍ ആകും സ്ഥാനാര്‍ഥി ആവുക. പെരുമ്പാവൂര്‍ തനിക്ക് അനുകൂലമാണെന്നും സീറ്റ് ലഭിച്ചാല്‍ 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും എല്‍ദോസ് പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് എംഎല്‍എയെ തഴയുകയാണ്.

എല്‍ദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

Tags : Perumbavoor Congress BJP

Recent News

Corehub Up