മകൾ അവന്തികയുടെ കല്യാണം മുഖ്യമന്ത്രി വിജയ്യെ നേരിട്ടെത്തി ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. വിജയ്യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. ‘പ്രിയപ്പെട്ട സഹോദരൻ’ എന്നാണ് ഖുശ്ബു വിജയ്യെ വിശേഷിപ്പിച്ചത്.
ഖുശ്ബുവിന്റെ വാക്കുകള്‍:‘ഞങ്ങളുടെ കുടുംബത്തിന് ഒരുപാട് പ്രത്യേകതകളുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിന്ന്. തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സഹോദരനുമായ വിജയ്യെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും എന്റെ മകളുടെ വിവാഹത്തിന്, അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികൾക്ക് അദ്ദേഹത്തെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി, അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.
തിരക്കിട്ട ജോലികൾക്കിടയിലും, അദ്ദേഹം ഞങ്ങളെ എപ്പോഴും സ്നേഹത്തോടെയും ഊഷ്മളതയോടെയും മനോഹരമായ പുഞ്ചിരിയോടെയുമാണ് സ്വീകരിച്ചിരുന്നത്. എന്റെ പ്രിയ സഹോദരാ, താങ്കളുടെ വിലപ്പെട്ട സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. വാക്കുകൾക്ക് അതീതമാണ് ഈ സ്നേഹം’ ഖുശ്ബു കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഖുശ്ബുവും കുടുംബവും വിവാഹം ക്ഷണിച്ചിരുന്നു.
A truly special and memorable day for our family as we met my dearest brother, our Hon'ble Chief Minister of Tamil Nadu, Shri @actorvijay avl, at his residence and extended the invitation for our daughter’s wedding with Shri Shravan Sreenivasan.
— KhushbuSundar (@khushsundar) June 3, 2026
Seeing him always fills our hearts… pic.twitter.com/BJYeg6Vjer
Tags : Khushbu Vijay wedding Chief Minister