തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ പേരിനൊപ്പം തന്നെ ചർച്ചയായ പേരുകളിലൊന്നാണ് നടി തൃഷയുടേതും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വരെ വന്നു.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ചതിന് പിന്നാലെ തന്നെ വിജയ്യും തൃഷയും ഒരു വിവാഹചടങ്ങിൽ ഒന്നിച്ചെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഏറ്റവും ഒടുവിൽ വിജയ്യുടെ സത്യപ്രതിഞ്ജ ചടങ്ങിലും തൃഷ പങ്കെടുത്തതോടെ ഇരുവരുടെയും സിനിമയിലെ ഗാനമൊക്കെയിട്ട് റീലുകൾ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇതിനെ വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്. വിജയ്– തൃഷ ബന്ധം ആഘോഷിക്കപ്പെടുന്നതിലൂടെ വിവാഹേതര ബന്ധങ്ങള്‍ സാമാന്യവല്ക്കരിക്കപ്പെടുന്നെന്നാണ് ഇവരുടെ വാദം.
വിവാഹേതര ബന്ധങ്ങളെ എതിര്‍ക്കുന്നില്ല, എന്നാല്‍ നാളെ തൃഷയ്ക്കും വിജയ്ക്കും പകരം മറ്റ് രണ്ട് പേരാണെങ്കിലും ഇപ്പോള്‍ പിന്തുണയ്ക്കുന്നവര്‍ അതിനെയും പിന്തുണയ്ക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുമുണ്ട്.
വിജയ്യുടെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്‍ജിയാണ് ഇതിനെല്ലാം ആക്കം കൂട്ടുന്നത്. ഈ ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണമുണ്ട്. ഇത് തൃഷയെ ഉദ്ദേശിച്ചാണെന്നാണ് തുടക്കം മുതലേയുള്ള അഭ്യൂഹങ്ങള്‍.
വിജയ്യുടെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ വിജയ്– തൃഷ ബന്ധത്തെ പിന്തുണയ്ക്കുകയും സംഗീതയെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഒരുകൂട്ടര്‍ ചോദ്യം ചെയ്യുന്നുണ്ട്. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഭാര്യയെ വിമർശിക്കാൻ ചാടി വീഴുമ്പോള്‍ വിവാഹേതര ബന്ധമുള്ള ഒരാള്‍ ആഘോഷിക്കപ്പെടുന്നു എന്നാണ് ഇവരുടെ വാദം.
Tags : Vijay Trisha relationship