കോയമ്പത്തൂർ: തമിഴ്നാട്ടിൽ വൻ വിജയം നേടി പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴക വെട്രി കഴകം തമിഴ്നാടിന് പുറത്തേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ചും, ഒരു തമിഴ് പ്രാദേശിക പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് മന്ത്രി തന്റേതായ ശൈലിയിൽ മറുപടി നൽകിയത്.
"അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടല്ലേ ഉള്ളൂ. ഇപ്പോൾ തന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപ്പോകും. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ." - സുരേഷ് ഗോപി പറഞ്ഞു. ടിവികെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
Tags : Suresh Gopi Vijay Latest News