x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസ് പ്ലാന്‍റിലെ അമോണിയ ചോര്‍ന്ന സംഭവം: പരാതി നല്‍കി വീട്ടമ്മ

കൊച്ചി ബ്യൂറോ
Published: June 19, 2026 02:05 PM IST | Updated: June 19, 2026 02:05 PM IST

ചെറായി: മുനമ്പം മിനി ഹാര്‍ബറിന് സമീപം ഐസ് പ്ലാന്‍റില്‍ നിന്നും അമോണിയ ചോര്‍ന്ന സംഭവത്തില്‍ പ്ലാന്‍റ് ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ പരാതി. പ്രദേശവാസിയായ വീട്ടമ്മ പ്രസ്റ്റിന റോച്ച ആണ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്.

ഐസ് പ്ലാന്‍റിന്‍റെ പഴക്കം ചെന്ന മതില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് അമോണിയ ടാങ്കിലേക്കുള്ള പൈപ്പ് ലൈനില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് അമോണിയ ചോര്‍ച്ചയുണ്ടായത്.

ഈ മാസം അഞ്ചിന് നടന്ന സംഭവത്തില്‍ പരിസരവാസികളായ 12 പേര്‍ക്ക് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പെട്ടയാളാണ് പരാതി നല്‍കിയ വീട്ടമ്മ. പരാതിയില്‍ മുനമ്പം പോലീസ് കേസ് എടുത്തു.

മുനമ്പം പള്ളിപ്പുറത്തിന് സമീപമുള്ള മിനി ഹാര്‍ബറിലെ സാവിയോ ഐസ് പ്ലാന്‍റില്‍ ആയിരുന്നു അമോണിയ ചോര്‍ച്ചയുണ്ടായത്.

Tags : Ammonia leak ice plant Housewife complaint

Recent News

Corehub Up