x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ കാ​ബി​ന​റ്റ് റാ​ങ്ക്; ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും

വെബ് ഡെസ്ക്
Published: August 13, 2026 09:34 AM IST | Updated: August 13, 2026 09:34 AM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് കാ​ബി​ന​റ്റ് റാ​ങ്ക് പ​ദ​വി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. തീ​രു​മാ​ന​മെ​ടു​ക്കും മു​ൻ​പ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ടി അം​ഗീ​കാ​ര​ത്തോ​ടെ​യാ​കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

എം.​കെ. മു​നീ​ർ (മു​സ്‌​ലിം ലീ​ഗ്), പി.​ജെ. ജോ​സ​ഫ് (കേ​ര​ള കോ​ൺ​ഗ്ര​സ്), ജി. ​ദേ​വ​രാ​ജ​ൻ (ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്), മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കു​ന്ന​താ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നാ​ണ് സൂ​ച​ന.

ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​ദ​വി​യാ​ണ് മു​നീ​റി​നാ​യി മു​സ്‌​ലിം ലീ​ഗ് ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ പ​ദ​വി ലീ​ഗി​നു ന​ൽ​കി​യാ​ൽ വ​യോ​ജ​ന​ക്ഷേ​മം, കൃ​ഷി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മീ​ഷ​നു​ക​ളി​ലെ പ​ദ​വി​ക​ളി​ലൊ​ന്നി​ലേ​ക്ക് ജോ​സ​ഫി​നെ പ​രി​ഗ​ണി​ച്ചേ​ക്കും.

നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി​യാ​ണ് മാ​ണി സി. ​കാ​പ്പ​ന്‍റെ ആ​വ​ശ്യം. മ​ന്ത്രി​സ​ഭ​യി​ലെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​ബി​ന​റ്റ് റാ​ങ്കോ​ടെ പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​ണു വാ​ദം. ര​ണ്ട​ര വ​ർ​ഷ​ത്തി​നു ശേ​ഷം അ​നൂ​പ് ജേ​ക്ക​ബി​നു പ​ക​രം ത​ന്നെ മ​ന്ത്രി​യാ​ക്കാ​ൻ യു​ഡി​എ​ഫി​ൽ ധാ​ര​ണ​യു​ണ്ടെ​ന്നാ​ണു കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും അ​നൂ​പ് ഇ​തു ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ​ദ​വി​യാ​ണ് ദേ​വ​രാ​ജ​ന്‍റെ ആ​വ​ശ്യം.

Tags : Cabinet rank Ally leaders Decision meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up