x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ തീ​പി​ടി​ത്തം: 300 ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ക​ത്തി ന​ശി​ച്ചു

വെബ് ഡെസ്ക്
Published: August 13, 2026 09:11 AM IST | Updated: August 13, 2026 09:11 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ രാ​മ​മൂ​ർ​ത്തി ന​ഗ​റി​ൽ പാ​ർ​ക്കിം​ഗ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം. ഏ​ക​ദേ​ശം 300-ഓ​ളം ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. 500-ല​ധി​കം ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് എ​ൻ​ആ​ർ​ഐ ലേ​ഔ​ട്ടി​ലെ യാ​ർ​ഡി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ക​മ്പ​നി​ക​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യ സ്കൂ​ട്ട​റു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ രാ​വി​ലെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ജോ​ലി​ക്ക് ശേ​ഷം ഇ​വി​ടെ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​നു​പു​റ​മെ സ​ർ​വീ​സി​നാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

പ​തി​വു​പോ​ലെ വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ യാ​ർ​ഡി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി 8:30-ഓ​ടെ യാ​ർ​ഡി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തീ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Deepika BreakingNews Fire ElectricScooter

Recent News

Corehub Up