x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​ത്; പ്ര​മേ​യം പാ​സാ​ക്കി എ​ൻ​സി​പി എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി


Published: March 9, 2026 10:32 AM IST | Updated: March 9, 2026 10:32 AM IST

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ലെ ക​ല​ഹം തു​ട​രു​ന്നു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.

ശ​ശീ​ന്ദ്ര​ൻ സീ​റ്റി​ൽ ക​ടി​ച്ചു തൂ​ങ്ങ​രു​തെ​ന്ന് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ​പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ൻ ഇ​നി​യും മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ മ​നോ​വി​ഷ​മ​മു​ണ്ടാ​കു​മെ​ന്നും അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ശീ​ന്ദ്ര​നെ അ​നു​കൂ​ലി​ച്ച് ചേ​ർ​ന്ന​ത് വി​മ​ത​യോ​ഗ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി യാ​സി​ർ ക​ക്കോ​ടി​യും പ്ര​തി​ക​രി​ച്ചു. യോ​ഗ​ത്തി​ലേ​ക്ക് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ​പ്പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും യാ​സി​ർ ക​ക്കോ​ടി പ​റ​ഞ്ഞു.

എ​ൻ‌​സി​പി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ശീ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് ടി.​പി. വി​ജ​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Tags : assembly election kerala ak saseendran candidature elathur ncp dispute

Recent News

Corehub Up