ന്യൂഡൽഹി: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ നഹറിന്‍ സമീപമാണ് സംഭവം. നിതേഷ്(20) എന്നയാളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരൺ (18), മോണ്ടി (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ ചേർന്നാണ് നിതേഷിനെ കൊലപ്പെടുത്തിയത്.
കുത്തേറ്റ് ഗുരുതര പരിക്കേറ്റ നിതേഷിനെ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണംസംഭവിച്ചു. നിതേഷിന് 10 തവണ കുത്തേറ്റതായി അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags : Stabbed death Dispute Delhi