x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളുഷാ​പ്പി​ലെ ത​ർ​ക്കം, യു​വാ​വി​നെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 14, 2026 10:18 PM IST | Updated: July 14, 2026 10:18 PM IST

വിമൽകുമാർ

മാ​ന്നാ​ർ: ക​ള്ളു​ഷാ​പ്പി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്കാ​ലി മേ​ൽ​പ്പാ​ടം ചി​റ്റാ​ടി​യി​ൽ വീ​ട്ടി​ൽ വി​മ​ൽ​കു​മാ​റി(41)നെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​ർ​ദ​ന​ത്തി​നുശേ​ഷം ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന ഫോ​ൺ കോ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി വ​ല​യി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഷാ​പ്പി​ലു ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തെതു​ട​ർ​ന്ന് പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും മൂ​ക്കി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​

വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക്കെ​തി​രേ മ​റ്റ് കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി.​ ബി​ജു, എ​എ​സ്ഐ റി​യാ​സ്, സി​പി​ഒ​മാ​രാ​യ വി​നീ​ത്, സു​മേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Dispute youth arrested

Recent News

Corehub Up