Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funerals

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്‌സുമാരുടെ സംസ്‌കാരം ഇന്നും നാളെയുമായി നടക്കും

കോ​ട്ട​യം: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു ന​ഴ്‌​സു​മാ​രു​ടെ സം​സ്‌​കാ​രം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

കോ​ട്ട​യം കി​ട​ങ്ങൂ​ർ മ​റ്റ​ത്തി​ൽ ഫ്രെ​ഡി ജോ​സി​ന്‍റെ ഭാ​ര്യ ജെ​യ്‌​സി​മോ​ൾ മാ​ത്യു (46), കോ​ട്ട​യം വേ​ദ​ഗി​രി കു​റു​മു​ള്ളൂ​ർ ആ​ന​ചെ​രി​ഞ്ഞ​കു​ന്നേ​ൽ ജോ​ണി​യു​ടെ മ​ക​ൾ ജോ​ബി​ന ജോ​ണി (26) എ​ന്നി​വ​ർ ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് മ​ക്ക പ്ര​വി​ശ്യ​യി​ലെ താ​യി​ഫ് റാ​നി​യാ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ജ​യ​ല​ക്ഷ്മി ജ​ഗ​ദീ​ഷ് (36), ത​ഞ്ചാ​വൂ​ർ പ​ട്ടു​ക്കോ​ട്ടെ സ്വ​ദേ​ശി​നി ഹെ​പ്‌​സി​ബ ദേ​വ​മ​ണി (33) എ​ന്നി​വ​രും വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും മ​രി​ച്ചി​രു​ന്നു.

വാ​രാ​ന്ത്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി റാ​നി​യ​യി​ലേ​ക്കു പോ​ക​വെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ​ത്. സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള താ​യി​ഫ് ഗ​വ​ർ​ണറേ​റ്റി​ലെ അ​ൽ ഗ​ഫ, അ​ൽ അ​വെ​യ്‌​ല സ​ർ​ക്കാ​ർ ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​ക്കും.

ജോ​ബി​ന​യു​ടെ സം​സ്‌​കാ​രം ഇ​ന്ന്

ഇ​ന്നു പു​ലർ​ച്ചെ 4.20ന് ​കൊ​ച്ചി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ക്കു​ന്ന ജോ​ബി​ന​യു​ടെ മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടു മു​ത​ൽ വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. നാലിന് ​സം​സ്‌​കാ​രം. ജോ​ബി​ന​യു​ടെ അ​മ്മ: ബീ​ന. സ​ഹോ​ദ​ര​ൻ: ജോ​ഷ്വാ.

ജെ​യ്‌​സി​യു​ടെ സം​സ്‌​കാ​രം നാ​ളെ

നാ​ളെ പു​ല​ർ​ച്ചെ 4.20ന് ​കൊ​ച്ചി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ക്കു​ന്ന ജെ​യ്‌​സി​യു​ടെ മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കി​ട​ങ്ങൂ​ർ സെന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. മ​റ്റ​ക്ക​ര കൊ​ണ്ടൂ​ർ മ​ത്താ​യി-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജെ​യ്‌​സി​മോ​ൾ. മ​ക്ക​ൾ: ജ​സ്റ്റീ​ന, ജൂ​ഡി​ത്, ജോ​ഷ്വാ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

Latest News

Corehub Up