x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് സ​ർ​ക്കാ​ർ ന​യം: കെ.​എ. തു​ള​സി

വെബ് ഡെസ്‌ക്
Published: September 1, 2026 12:35 AM IST | Updated: September 1, 2026 12:35 AM IST

കെ.​എ. തു​ള​സി

പാ​ല​ക്കാ​ട്: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ ത​ള്ളി മ​ന്ത്രി കെ.​എ. തു​ള​സി. സ്ത്രീ​ക​ൾ പൊ​തു​വേ​ദി​യി​ൽ ഇ​റ​ങ്ങി​യാ​ൽ വ​ലി​യ നാ​ശ​മു​ണ്ടാ​കു​മെ​ന്ന​ട​ക്ക​മു​ള്ള കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​യാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് കെ.​എ. തു​ള​സി പ​റ​ഞ്ഞു. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി കെ.​എ. തു​ള​സി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി​യും കാ​ന്ത​പു​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് പ​റ​യാ​ൻ മ​ന്ത്രി കെ.​എം. ഷാ​ജി വി​സ​മ്മ​തി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്.

 

 

Tags : KAThulasi UDF Palakkad Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up