ലോഗോ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നേരത്തേ (എംജിഎൻആർഇജിഎ) രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികളെയും ഇ കെവൈസി പൂർത്തിയായില്ലെങ്കിലും വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബിജി റാം ജി) പദ്ധതിയിലേക്കു മാറ്റിയതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി.
പദ്ധതിയിൽ അംഗങ്ങളായ 57 ലക്ഷത്തോളം സജീവ തൊഴിലാളികളുടെ ഇ കെവൈസി നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഇ കെവൈസി പൂർത്തിയായിട്ടില്ല എന്ന കാരണത്താൽ ഒരാൾക്കും നിയമപരമായ തൊഴിൽ അവകാശം നിഷേധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. തൊഴിൽ ആവശ്യപ്പെടുന്നതിനോ ലഭിക്കുന്നതിനോ ഈ നടപടി തടസമാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
വിബി ജി റാം ജി പദ്ധതിവഴി ഇതുവരെ 2.11 കോടി പേർക്കു തൊഴിൽ നൽകിയതായാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ആകെ 15.89 കോടി തൊഴിലാളികളുടെയും 10.27 കോടി സജീവ തൊഴിലാളികളുടെയും ഇ കെവൈസി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
Tags : VBGRamji EKYC Members Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash