x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈദരാബാദിൽ നീറ്റ് പിജി വിദ്യാർഥിനി ജീവനൊടുക്കി

വെബ്ഡെസ്ക്
Published: September 1, 2026 12:49 AM IST | Updated: September 1, 2026 12:49 AM IST

പ്രതീകാത്മക ചിത്രം

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ ത​​​ലേ​​​ന്ന് 26 കാ​​​രി​​​യാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണം വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​ഴു​​​മാ​​​സ​​​മാ​​​യി നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷാ പ​​​രീ​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഹോ​​​സ്റ്റി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം വി​​​ഷാ​​​ദ​​​രോ​​​ഗം ബാ​​​ധി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ത്മ​​​ഹ്യാ​​​കു​​​റി​​​പ്പി​​​ൽ പെ​​​ൺ​​​കു​​​ട്ടി പ​​​റ​​യു​​ന്നു​​ണ്ട്. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ല​​താ​​നും.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ച്ഛ​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​യി എ​​​ത്താ​​​മെ​​​ന്ന് അ​​​ച്ഛ​​​ൻ ഉ​​റ​​പ്പും​​ന​​ൽ​​കി. ഇ​​​തി​​​നു​​​ശേ​​​ഷം പ​​​ല​​​ത​​​വ​​​ണ ഫോ​​​ൺ​​​ചെ​​​യ്തി​​​ട്ടും മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ഹോ​​​സ്റ്റ​​​ൽ അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

Tags : NEET PGStudent CommitsSuicide Hyderabad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up