ഹൈദരാബാദ്: നീറ്റ് പിജി പരീക്ഷയുടെ തലേന്ന് 26 കാരിയായ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ഏഴുമാസമായി നീറ്റ് പിജി പരീക്ഷാ പരീശീലനത്തിനായി ഹൈദരാബാദിലെ ഹോസ്റ്റിൽ താമസിച്ചുവരികയായിരുന്നു. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞശേഷം വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് ആത്മഹ്യാകുറിപ്പിൽ പെൺകുട്ടി പറയുന്നുണ്ട്. നീറ്റ് പരീക്ഷയെക്കുറിച്ചു പരാമർശമില്ലതാനും.
ഇന്നലെ രാവിലെ അച്ഛനുമായി ഫോണിൽ സംസാരിച്ചിരുന്നു. പരീക്ഷാകേന്ദ്രത്തിലേക്കു കൊണ്ടുപോകാനായി എത്താമെന്ന് അച്ഛൻ ഉറപ്പുംനൽകി. ഇതിനുശേഷം പലതവണ ഫോൺചെയ്തിട്ടും മറുപടി ലഭിക്കാതായതോടെ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.