കാഗ്ലിയാരിക്കെതിരെ വിജയം നേടിയ ഇന്റർമിലാൻ താരങ്ങളുടെ ആഘോഷം
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കരുത്തരായ ഇന്റർമിലാന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഹാകന്‍ കൽഹാനോഗ്ലു ആണ് ഇന്റർമിലാന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ് ഹാകൻ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇന്റർമിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിലാൻ.
Tags : Serie A League Football Match Inter Milan