വൈഭവ് സൂര്യവംശി.
ബംഗളൂരു: 57 വർഷത്തെ റിക്കാർഡ് തകർത്ത് കൗമാരതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർധസെഞ്ചുറി നേടിയതോടെയാണ് അപൂർവ റിക്കോർഡ് വൈഭവിനെ തേടിയെത്തിയത്. ദുലീപ് ട്രോഫിയിൽ അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
16 വയസും 23 ദിവസവും ഉള്ളപ്പോൾ ആദ്യ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റിക്കാർഡാണ് വൈഭവ് മറികടന്നത്. 15 വയസും 157 ദിവസവും പ്രായത്തിലാണ് വൈഭവിന്റെ ചരിത്രനേട്ടം. 16 വയസും 307 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ പീയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അഭാവത്തിൽ ഞായറാഴ്ച ഈസ്റ്റ് സോണിനെ നയിച്ച വൈഭവ് ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം 81 പന്തിൽ 92 റൺസെടുത്താണ് പുറത്തായത്. ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോർഡിലേക്ക് വെറും എട്ട് റൺസ് മാത്രം അകലെ നിൽക്കെയാണ് താരം മടങ്ങിയത്.
Tags : VaibhavSuryavanshi DuleepTrophy Cricket CentralZone Cricket