x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ചി​ക​ക​ൾ​ക്ക് നേട്ടം


Published: May 14, 2026 11:10 PM IST | Updated: May 14, 2026 11:10 PM IST

മും​​ബൈ: ആ​​ഗോ​​ള, ആ​​ഭ്യ​​ന്ത​​ര പ്ര​​തി​​സ​​ന്ധി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്പോ​​ഴും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ വ​​ൻ മു​​ന്നേ​​റ്റം ന​​ട​​ത്തി. ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​യ​​ർ​​ന്ന സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

സെ​​ൻ​​സെ​​ക്സ് 790 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 75,399ലും ​​നി​​ഫ്റ്റി 277 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ 23,690ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ​​ത്തെ നേ​​ട്ട​​ത്തി​​ലൂ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ല​​ധ​​ന​​ത്തി​​ൽ അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ഇ​​തോ​​ടെ മൊ​​ത്തം മൂ​​ല്യം 463 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യു​​ടെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ്, നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ലു​​ണ്ടാ​​ക്കി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു ശ​​ത​​മാ​​നം താഴ്ന്ന് 18.61ലെ​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക മോ​​ശം പ്ര​​ക​​ട​​ന​​ത്തോ​​ടെ ചു​​വ​​പ്പി​​ലാ​​ണ് വീ​​ണ​​ത്.

മേ​​ഖ​​ലാ സൂ​​ചി​​ക​​യി​​ൽ നി​​ഫ്റ്റി മെ​​റ്റ​​ൽ, നി​​ഫ്റ്റി ഫാ​​ർ​​മ, ഹെ​​ൽ​​ത്ത്കെ​​യ​​ർ എ​​ന്നി​​വ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. എ​​ഐ സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ വീ​​ണ്ടും ശ​​ക്ത​​മാ​​യ​​തോ​​ടെ നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്നു.

വി​​പ​​ണി​​യി​​ൽ മു​​ന്നേ​​റ്റ​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ

1. നി​​കു​​തി ഇ​​ള​​വ് പ്ര​​തീ​​ക്ഷ: വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ന​​ട​​ത്തു​​ന്ന ക​​ട​​പ്പ​​ത്ര (ബോ​​ണ്ട്) നി​​ക്ഷേ​​പ​​ത്തി​​ന് ഗ​​ണ്യ​​മാ​​യ നി​​കു​​തി ഇ​​ള​​വ് അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശം കേ​​ന്ദ്ര സ​​ർ​​ക്കാ​​രിന്‍റെ പ​​രി​​ഗ​​ണ​​നയി​​ലാ​​ണെ​​ന്ന വാ​​ർ​​ത്ത വി​​പ​​ണി​​യെ പോ​​സി​​റ്റീ​​വാ​​യി സ്വാ​​ധീ​​നി​​ച്ചു.

2. ആ​​ഗോ​​ള ഘ​​ട​​ക​​ങ്ങ​​ൾ അ​​നു​​കൂ​​ലം: ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​ദേ​​ശ വി​​പ​​ണി​​ക​​ളി​​ലും അ​​നു​​കൂ​​ല ത​​രം​​ഗ​​മു​​ണ്ടാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി നേ​​ട്ട​​മു​​ണ്ടാ​​ക്കി. സ​​മാ​​ന​​മാ​​യി ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ്, ജ​​പ്പാ​​ന്‍റെ നി​​ക്കീ, ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് കോംപോ​​സി​​റ്റ് എ​​ന്നി​​വ ചു​​വ​​പ്പി​​ൽ വീ​​ണു.

ബു​​ധ​​നാ​​ഴ്ച പ​​ച്ച​​യി​​ലാ​​യി​​രു​​ന്ന യൂ​​റോ​​പ്യ​​ൻ വി​​പ​​ണി ഇ​​ന്ന​​ലെ​​യും നേ​​ട്ട​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണ് സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്.

3. ചൈ​​ന- യുഎ​​സ് ച​​ർ​​ച്ച​​യി​​ൽ ശു​​ഭ​​പ്ര​​തീ​​ക്ഷ: ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക ശ​​ക്തി​​ക​​ളാ​​യ ചൈ​​ന​​യു​​ടെ​​യും യു​​എ​​സി​​ന്‍റെ​​യും ഭ​​ര​​ണ​​ത്ത​​ല​​വന്മാ​​ർ നേ​​രി​​ട്ടു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​ക​​ളെ ലോ​​കം ആ​​കാം​​ക്ഷ​​യോ​​ടെ ഉ​​റ്റു​​നോ​​ക്കു​​ന്നു.

Tags : Sensex Nifty BSE NSE

Recent News

Corehub Up