x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പ​ണി വീ​ണ്ടും വീ​ണു


Published: April 9, 2026 11:23 PM IST | Updated: April 9, 2026 11:23 PM IST

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ൾ വീ​​ണു. യു​​എ​​സ്-​​ഇ​​റാ​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങി​​യ​​താ​​ണ് വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​ന് പ്ര​​ധാ​​ന കാ​​ര​​ണം. കൂ​​ടാ​​തെ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ താ​​ഴ്ച​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ച്ച​​യും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 931 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 76,632ലും ​​നി​​ഫ്റ്റി 222 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 23,775ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബു​​ധ​​നാ​​ഴ്ച ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ലു​​ണ്ടാ​​യ വ​​ൻ കു​​തി​​പ്പി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​പ​​ണി​​യി​​ൽ ക​​ന​​ത്ത ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് ബു​​ധ​​നാ​​ഴ്ച 20 ശ​​ത​​മാ​​നം താ​​ഴ്ന്നെ​​ങ്കി​​ൽ ഇ​​ന്ന​​ലെ മൂ​​ന്നു ശ​​ത​​മാ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.

പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ​​്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്നു.

എ​​ൻ​​എ​​സ്ഇ​​യി​​ൽ 1670 ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്ന​​പ്പോ​​ൾ 1573 എ​​ണ്ണം മു​​ന്നേ​​റി. 80 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റം വ​​ന്നി​​ല്ല.

എ​​ൻ​​എ​​സ്ഇ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി പി​​എ​​സ്‌യു ​​ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ് എ​​ന്നി​​വ​​യാ​​ണ് കൂ​​ടു​​ത​​ൽ ഇ​​ടി​​വ് നേ​​രി​​ട്ട​​വ. ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി​​യ നി​​ഫ്റ്റി മെ​​റ്റ​​ലാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്.

വി​​പ​​ണിയി​​ലെ താ​​ഴ്ച​​യ്ക്കു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

യു​​എ​​സ്-​​ഇ​​റാ​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​തീ​​ക്ഷ മ​​ങ്ങി: ബു​​ധ​​നാ​​ഴ്ച യു​​എ​​സും ഇ​​റാ​​നും 14 ദി​​വ​​സ​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വ് ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ലെ​​ബ​​ന​​നി​​ലെ ഇ​​റാ​​ൻ പി​​ന്തു​​ണ​​യു​​ള്ള ഹി​​സ്ബു​​ള്ള​​യ്ക്കെ​​തി​​രേ ഇ​​സ്ര​​യേ​​ൽ യു​​ദ്ധം ന​​ട​​ത്തു​​ന്നു​​ണ്ട്. ഈ ​​ആ​​ക്ര​​മ​​ണം വെ​​ടി​​നി​​ർ​​ത്ത​​ൽ ലം​​ഘ​​ന​​മാ​​ണെ​​ന്നാ​​ണ് ഇ​​റാ​​ന്‍റെ വാ​​ദം. അ​​തി​​നാ​​ൽ സ​​മാ​​ധാ​​ന ച​​ർ​​ച്ച​​ക​​ൾ​​ക്ക് സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് ഇ​​റാ​​ൻ പ​​റ​​യു​​ന്ന​​ത്.

വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​തോ​​ടെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കുമെ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യ​​താ​​ണ്. എ​​ന്നാ​​ൽ, നി​​ല​​വി​​ൽ ക​​ട​​ലി​​ടു​​ക്ക് തു​​റ​​ന്നി​​ട്ടി​​ല്ല.

2. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ന്നു: ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്ക​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങി​​യ​​തോ​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വീ​​ണ്ടും ഉ​​യ​​ർ​​ന്നു. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല മൂ​​ന്നു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 97.76 ഡോളറിലെ​​ത്തി. ഡ​​ബ്ല്യു​​ടി​​ഐ ക്രൂ​​ഡ് വി​​ല മൂ​​ന്നു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 97.41 ഡോ​​ള​​റി​​ലെ​​ത്തി. ബു​ധ​നാ​ഴ്ച വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 110 ഡോ​ള​റി​ൽ​നി​ന്ന് 95 ഡോ​ള​റാ​യി കു​റ​ഞ്ഞി​രു​ന്നു.

3. ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ ചു​​വ​​ന്നു: വെ​​ടി​​നി​​ർ​​ത്ത​​ൽ മ​​ങ്ങി​​യ​​തോ​​ടെ ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം ഇ​​ന്ന​​ലെ ചു​​വ​​ന്നു. ജ​പ്പാ​ന്‍റെ നി​ക്കീ, ഹോ​ങ്കോം​ഗി​ന്‍റെ ഹാ​ഗ് സെ​ങ് സൂ​ചി​ക​ക​ൾ യ​ഥാ​ക്ര​മം 0.5 ശ​ത​മാ​ന​മാ​ണ് താ​ഴ്ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കോ​സ്പി​യു​ടെ താ​ഴ്ച ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്തെ​ത്തി. ചൈ​ന​യു​ടെ ഷാ​ങ്ഹാ​യ് കോം​പോ​സി​റ്റ് 0.7 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്നു.

ബു​ധ​നാ​ഴ്ച യു​എ​സ് വി​പ​ണി​ക​ൾ ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.

4. എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​ല്പ​​ന തു​​ട​​രു​​ന്നു: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വി​​ല്പ​​ന​​ക്കാ​​രാ​​യി തു​​ട​​രു​​ക​​യാ​​ണ്. ബു​​ധ​​നാ​​ഴ്ച 2812 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​കൾ വി​​റ്റ എ​​ഫ്ഐ​​ഐ​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ 26-ാം സെ​​ഷ​​നി​​ലും വി​​ല്പ​​ന​​ക്കാ​​രാ​​ണ്.

5. രൂ​​പ​​യു​​ടെ താ​​ഴ്ച: കഴിഞ്ഞ സെ​​ഷ​​നു​​ക​​ളി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ രൂ​​പ ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ന​​ലെ ഒ​​ന്പ​​ത് പൈ​​സ ന​​ഷ്ട​​ത്തി​​ൽ 92.63 നി​​ല​​യി​​ലെ​​ത്തി.

Tags : market falling Sensex Nifty BSE NSE

Recent News

Corehub Up