x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ടം


Published: April 29, 2026 10:49 PM IST | Updated: April 29, 2026 10:49 PM IST

മും​ബൈ: ക​ഴി​ഞ്ഞ സെ​ഷ​നി​ലെ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​ക​ളി​ൽ നേ​ട്ടം.

മി​ക​ച്ച വ​രു​മാ​ന വ​ള​ർ​ച്ച​യു​ടെ ബ​ല​ത്തി​ൽ മു​ൻ​നി​ര ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലു​ണ്ടാ​യ ഉ​യ​ർ​ന്ന വാ​ങ്ങ​ലു​ക​ളും ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ലെ മി​ക​ച്ച സൂ​ച​ന​ക​ളു​മാ​ണ് ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ സെ​ൻ​സെ​ക്സി​നെ​യും നി​ഫ്റ്റി​യെ​യും മി​ക​വി​ലെ​ത്തി​ച്ച​ത്.

സെ​ൻ​സെ​ക്സ് 609 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 77,496ലും ​നി​ഫ്റ്റി 182 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 24,178ലും ​ക്ലോ​സ് ചെ​യ്തു.

നി​ഫ്റ്റി സ്മോ​ൾ​കാ​പ് 100 സൂ​ചി​ക 0.65 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ മി​ഡ്കാ​പ് 100 സൂ​ചി​ക 0.07 ശ​ത​മാ​നം താ​ഴ്ന്നു.

എ​ൻ​എ​സ്ഇ മേ​ഖ​ലാ സൂ​ചി​ക​ക​ളി​ൽ നി​ഫ്റ്റി ഓ​ട്ടോ, എ​ഫ്എം​സി​ജി, റി​യ​ൽ​റ്റി എ​ന്നി​വ ഒ​രു ശ​ത​മാ​നം മു​ക​ളി​ലെ​ത്തി. ഐ​ടി സൂ​ചി​ക ഒ​രു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ഉയർന്നു. മെ​റ്റ​ൽ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ഫാ​ർ​മ, പ്രൈ​വ​റ്റ് ബാ​ങ്ക്, ഹെ​ൽ​ത്ത്കെ​യ​ർ സൂ​ചി​ക​ക​ൾ ഉ​യ​ർ​ന്നു. മീ​ഡി​യ, ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ്, പി​എ​സ് യു ​ബാ​ങ്ക്, ക​ണ്‍സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ​സ് എ​ന്നി​വ​യ്ക്ക് ഇ​ടി​വാ​യി​രു​ന്നു.

Tags : stock market Gains Sensex BSE NSE Nifty

Recent News

Corehub Up