x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരി വി​പ​ണിയിൽ മുന്നേറ്റം


Published: June 12, 2026 11:28 PM IST | Updated: June 12, 2026 11:28 PM IST

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​ക്ക് ഇ​​ന്ന​​ലെ തി​​ള​​ക്ക​​മാ​​ർ​​ന്ന നേ​​ട്ടം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ സ​​മ്മി​​ശ്ര പ്ര​​ക​​ട​​ന​​ത്തി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.

യു​​എ​​സും ഇ​​റാ​​നും സ​​മാ​​ധാ​​ന ച​​ർ​​ച്ച​​യി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്, മെ​​ച്ച​​പ്പെ​​ട്ട ആ​​ഗോ​​ള വി​​പ​​ണി സാ​​ഹ​​ച​​ര്യം എ​​ന്നി​​വ നി​​ക്ഷേ​​പ​​കരു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തി​​യ​​ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്ക് ഗു​​ണം ചെ​​യ്തു.

സെ​​ൻ​​സെ​​ക്സ് 1695 പോ​​യി​​ന്‍റ് (2.30%) ഉ​​യ​​ർ​​ന്ന് 75,528ലും ​​നി​​ഫ്റ്റി 50 സൂ​​ചി​​ക 461 പോ​​യി​​ന്‍റ് (1.99%) 23623ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഈ ​​കു​​തി​​പ്പ് ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം 10 ല​​ക്ഷം കോ​​ടി രൂ​​പ കൂ​​ടി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​തോ​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം 462 ല​​ക്ഷം കോ​​ടി രൂ​​പ​​യോ​​ള​​മാ​​യി ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 എ​​ന്നി​​വ യാ​​ഥാ​​ക്ര​​മം 2.43 ശ​​ത​​മാ​​ന​​വും 2.80 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി​​യ​​തോ​​ടെ വി​​പ​​ണി​​യി​​ലെ മു​​ന്നേ​​റ്റം പൊ​​തു​​വാ​​യ ഒ​​ന്നാ​​യി​​രു​​ന്നു. നി​​ഫ്റ്റി ഐ​​ടി (0.09%) ഒ​​ഴി​​കെ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി പ്രൈ​​വ​​റ്റ് ബാ​​ങ്ക്, പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക്, ധ​​ന​​കാ​​ര്യം, റി​​യ​​ൽ​​റ്റി സൂ​​ചി​​ക​​ക​​ൾ ഏ​​ക​​ദേ​​ശം മൂ​​ന്നു ശ​​ത​​മാ​​നം വീ​​തം നേ​​ട്ട​​മു​​ണ്ടാ​​ക്കി.

വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളു​​ടെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് 5.73 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 14.72ലേ​​ക്കു താ​​ഴ്ന്നു.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഇ​​ടി​​ഞ്ഞു

യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​ന ക​​രാ​​ർ എ​​ത്ര​​യും വേ​​ഗം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ വ​​ർ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​മാ​​ണ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യ​​ത്.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് നാ​​ലു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 87 ഡോ​​ള​​റി​​ൽ താ​​ഴെ​​യും ഡ​​ബ്ല്യു​​ടി​​ഐ ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക്കം താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 83 ഡോ​​ള​​റി​​ലും വ്യാ​​പാ​​രം ന​​ട​​ത്തി. ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​പ്രി​​ലി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​ക്കൊ​​ണ്ട് എ​​ണ്ണ വി​​ല 120 ഡോ​​ള​​റി​​നു മു​​ക​​ളി​​ലേ​​ക്ക് കു​​തി​​ച്ചു​​യ​​ർ​​ന്നി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷ​​മാ​​ണ് ഈ ​​വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

രൂ​​പ​​യ്ക്ക് നേ​​ട്ടം

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ കു​​ത്ത​​നെ​​യു​​ണ്ടാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 77 പൈ​​സ നേ​​ട്ട​​ത്തോ​​ടെ 95.08ൽ ​​ക്ലോ​​സ് ചെ​​യ്തു. ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ മു​​ന്നേ​​റ്റ​​വും ഡോ​​ള​​ർ ദു​​ർ​​ബ​​ല​​മാ​​യ​​തു​​മാ​​ണ് രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​ത്.

Tags : stock market Sensex BSE NSE Nifty

Recent News

Corehub Up