x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ഞ്ചു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്


Published: June 12, 2026 09:27 PM IST | Updated: June 12, 2026 09:27 PM IST

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഹ​രി​പ്പാ​ട് കു​മാ​ര​പു​രം ആ​റാം വാ​ർ​ഡ് താ​മ​ല്ലാ​ക്ക​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ഖി​ൽ​വി​ശ്വം - ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വി​ക്കി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ക​രു​വാ​റ്റ എം​ജി​എം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്വി​ക്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മു​റ്റ​ത്ത് സൈ​ക്കി​ൾ ച​വി​ട്ടി​ക്ക​ളി​ക്കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ നേ​രെ ഓ​ടി​യെ​ത്തി​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്തും ദേ​ഹ​ത്തും ക​ടി​യേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Alappuzha haripad stray dog attack

Recent News

Corehub Up