കോട്ടയം: വിടവാങ്ങിയ ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണയ്ക്ക് കോട്ടയവുമായും ആത്മബന്ധമുണ്ട്. ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ കോച്ചായിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശി പ്രഫ. സണ്ണി തോമസ് ജസ്പാല്‍ റാണയുടെ ഗുരുവായിരുന്നു.
1994 ല്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ലോക ജൂണിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു.
മത്സരത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ജസ്പാല്‍ റാണയുടെ കാല് മുട്ടിന് കഠിനമായ വേദനയും മറ്റു അസ്വസ്ഥതകളുമുണ്ടായി. മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലായി. പക്ഷേ അതൊന്നും വകവയ്ക്കാതെ മത്സരിച്ച് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയാണ് ഗുരുവും ശിഷ്യനും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഉഴവൂര്‍ സ്വദേശിയായ പ്രഫ. സണ്ണി തോമസ് 1992 മുതല്‍ 2012 വരെ ഒളിം
പിക്സില് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. പാരീസ് ഒളിംപിക്സില്‍ ജസ്പാല്‍ റാണയുടെ ശിഷ്യയായിരുന്ന മനുഭാകര്‍ ഇരട്ട വെങ്കലം നേടിയപ്പോള്‍ അദ്ദേഹം ആദ്യം വിളിച്ചത് സണ്ണി തോമസിനെയായിരുന്നു.
തന്റെ പ്രിയപ്പെട്ട ഗുരുവിനെ കാണാന്‍ വരുമെന്ന് പറഞ്ഞെങ്കിലും അതിനു കാത്തു നില്‍ക്കാതെ സണ്ണി തോമസ് വിടവാങ്ങിയിരുന്നു. ഇപ്പോള്‍ ജസ്പാല്‍ റാണയും.
Tags : Jaspal Rana Kottayam Prof. Sunny thomas