x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യി​ൽ വി​ല​ക്ക​യ​റ്റ തോ​ത് ഉ​യ​ർ​ന്നു


Published: June 12, 2026 11:19 PM IST | Updated: June 12, 2026 11:19 PM IST

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ പൊ​​തു​​വാ​​യ വി​​ല​​ക്ക​​യ​​റ്റ നി​​ര​​ക്ക് ഏ​​പ്രി​​ലി​​ലെ 3.48 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മേ​​യി​​ൽ 3.93 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

ജ​​നു​​വ​​രി മു​​ത​​ൽ പ​​ണ​​പ്പെ​​രു​​പ്പം ക​​ണ​​ക്കാ​​ക്കു​​ന്ന അ​​ടി​​സ്ഥാ​​ന വ​​ർ​​ഷ​​വും ആ​​ളു​​ക​​ളു​​ടെ മാ​​റി​​യ ചെ​​ല​​വ​​ഴി​​ക്ക​​ൽ രീ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ ക​​ണ്‍​സ്യൂ​​മ​​ർ പ്രൈ​​സ് ഇ​​ൻ​​ഡ​​ക്സ് പ​​രി​​ഷ്ക​​രി​​ച്ചു.

അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം (ബേ​​സ് ഇ​​യ​​ർ) 2012ൽ ​​നി​​ന്നു 2024ലേ​​ക്ക് മാ​​റ്റി​​യി​​രു​​ന്നു. ഈ ​​പു​​തി​​യ സ​​ന്പ്ര​​ദാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വി​​ല​​ക്ക​​യ​​റ്റ നി​​ര​​ക്കാ​​ണ് മേ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മേ​​യി​​ലെ നി​​ര​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ നി​​യ​​ന്ത്ര​​ണ പ​​രി​​ധി​​യാ​​യ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ന് തൊ​​ട്ടു​​പി​​ന്നി​​ലെ​​ത്തി. വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് സ്ഥി​​ര​​മാ​​യി 4 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ നി​​ർ​​ത്തു​​ക​​യാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ല​​ക്ഷ്യം. തു​​ട​​ർ​​ച്ച​​യാ​​യ 16-ാം മാ​​സ​​മാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ഈ ​​നി​​ല തു​​ട​​രു​​ന്ന​​ത്.

ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റ നി​​ര​​ക്ക് ഏ​​പ്രി​​ലി​​ലെ 4.20 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നും മേ​​യി​​ൽ 4.78 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ന​​ഗ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ത്ത​​വ​​ണ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് വി​​ല വ​​ൻ​​തോ​​തി​​ൽ കൂ​​ടി​​യ​​ത്.
കേ​​ര​​ള​​ത്തി​​ന്‍റെ വി​​ല​​ക്ക​​യ​​റ്റ​​ത്തോത് ഏ​​പ്രി​​ലി​​ൽ 3.77 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന നി​​ര​​ക്ക് മേ​​യി​​ൽ 4.30 ശ​​ത​​മാ​​ന​​മാ​​യാ​​ണ് കൂ​​ടി​​യ​​ത്. മാ​​ർ​​ച്ചി​​ൽ ഇ​​ത് 3.62 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ക്കു​​റി​​യും ആ​​റാ​​മ​​താ​​ണ് കേ​​ര​​ളം.

6.15 ശ​​ത​​മാ​​ന​​വു​​മാ​​യി തെ​​ല​​ങ്കാ​​ന​​യാ​​ണ് സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ക്കു​​റി​​യും ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 5.11 ശ​​ത​​മാ​​നം വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ത​​മി​​ഴ്നാ​​ട് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. ആ​​ന്ധ്ര​​പ്ര​​ദേ​​ശ് (4.90 ശ​​ത​​മാ​​നം), ക​​ർ​​ണാ​​ട​​ക (4.59 ശ​​ത​​മാ​​നം), ഒ​​ഡി​​ഷ (4.54 ശ​​ത​​മാ​​നം) എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ. മി​​സോ​​റാ​​മാ​​ണ് ഏ​​റ്റ​​വും കു​​റ​​വ് വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ സം​​സ്ഥാ​​നം. കേ​​വ​​ലം 1.03 ശ​​ത​​മാ​​നം മാ​​ത്രം.

Tags : inflation increased May retail price Consumer Price Index

Recent News

Corehub Up