x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ സാന്നിധ്യം


Published: June 12, 2026 06:00 PM IST | Updated: June 12, 2026 06:00 PM IST

കാട്ടാക്കട: കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തി. ഇതേതുടർന്നു ബേക്കറി പൂട്ടിച്ചു. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കാർത്തിക ബേക്കറിയിലാണ് ഷിഗെല്ലാ സാന്നിധ്യം കണ്ടത്.

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വാണിജ്യ സമുച്ചയത്തിലെ ബേക്കറിയിൽ നടത്തിയ പരിശോധനയിലെ ഫലം ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. ബേക്കറിയിൽ നിന്നും ഉപഭോക്താക്കൾക്ക് കുടിക്കാനായി നൽകുന്ന ഓറഞ്ച് പാനീയത്തിന്‍റെ സാബിളുകൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ പരിശോധന ഫലം അഞ്ചാം തീയതി വന്നപ്പോൾ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇന്നാണ് കാട്ടാക്കട പഞ്ചായത്തിന് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് ലഭിച്ച വിവരത്തിൽ കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിലെ വിവിധ ബേക്കറികളിൽ പരിശോധന നടത്തി. ആമച്ചൽ ആരോഗ്യ വകുപ്പും പരിശോധന നടത്തി.

ഫുഡ് ആൻഡ് സേഫ്റ്റിയുടെ പരിശോധനയിലാണ് രോഗ സാന്നിധ്യം കണ്ടെത്തിയത്. 10 ദിവസം മുമ്പ് നടന്ന പരിശോധന ഫലം ഇന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊതുവിൽ ആശങ്കയ്ക്ക് ഇട നൽകുന്നു.

ദിവസേന നൂറുകണക്കിനാളുകളാണ് കാട്ടാക്കട വാണിജ്യ സമുജയത്തിലെ ബേക്കറികളിൽ എത്തുന്നത്. 10 ദിവസം മുൻപ് പരിശോധനയ്ക്ക് എടുത്ത വെള്ളത്തിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിയിൽ ഇതിനോടകം ഈ വൈറസ് എത്രപേർക്ക് ബാധിച്ചിട്ടുണ്ട് ആശങ്കയിലാണ് ഇപ്പോൾ ആരോഗ്യവകുപ്പുള്ളത്.

Tags : Shigella Kattakada bakery

Recent News

Corehub Up