x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് 15 മിനിറ്റ് കൂടുതൽ സമയം


Published: June 13, 2026 12:10 AM IST | Updated: June 13, 2026 12:10 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ​​​മാ​​​സം 21ന് ​​​ന​​​ട​​​ക്കു​​​ന്ന നീ​​​റ്റ് യു​​​ജി പു​​​നഃ​​​പ​​​രീ​​​ക്ഷ മു​​​ത​​​ൽ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യും റ​​​ഫ് വ​​​ർ​​​ക്കി​​​നാ​​​യു​​​ള്ള ബു​​​ക്ക്‌​​​ലെ​​​റ്റി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ലം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടും എ​​​ൻ​​​ടി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി.

വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.15 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം. 15 മി​​​നി​​​റ്റാ​​​ണ് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ അ​​​ധി​​​ക സ​​​മ​​​യം ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​ൻ​​​ടി​​​എ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.

പ​​​രീ​​​ക്ഷ​​​യ്ക്കു​​​മു​​​ന്പ് അ​​​റ്റ​​​ൻ​​​ഡ​​​ൻ​​​സ് ഷീ​​​റ്റി​​​ൽ ഒ​​​പ്പി​​​ട​​​ൽ, ഇ​​​ൻ​​​വി​​​ജി​​​ലേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ന​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് 15 മി​​​നി​​​റ്റ് അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ലെ റ​​​ഫ് വ​​​ർ​​​ക്കി​​​നാ​​​യു​​​ള്ള പേ​​​ജു​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടി​​​ൽ​​​നി​​​ന്നു നാ​​​ലാ​​​യി ഉ​​​യ​​​ർ​​​ത്തി. മു​​​ന്പ് ബു​​​ക്ക്‌​​​ലെ​​​റ്റി​​​ന്‍റെ ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു റ​​​ഫ് പേ​​​ജു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഇ​​​നി​​​മു​​​ത​​​ൽ ര​​​ണ്ട് റ​​​ഫ് പേ​​​ജു​​​ക​​​ൾ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ത്തി​​​നു പി​​​ന്നി​​​ലും ബാ​​​ക്കി ര​​​ണ്ടു പേ​​​ജു​​​ക​​​ൾ ബു​​​ക്ക്‌​​​ലെ​​​റ്റി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തി​​​ലും ന​​​ൽ​​​കും.

Tags : NEET NEET UG re-exam NTA

Recent News

Corehub Up