കൊച്ചി: കാൽപ്പന്തുകളിയിലെ ലോകചാന്പ്യന്മാരായ ബ്രസീലിന്റെ മുൻ കളിക്കാരും മുൻ ഇന്ത്യൻ ടീം താരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു.
ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള പ്രദർശനമത്സരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്റ്റംബർ 26നാണ് നടക്കുക.
ലോകകപ്പ് നേടിയ ബ്രസീൽ ടീമംഗങ്ങളായ റൊണാൾഡീഞ്ഞോ, റിവാൾഡോ, റോബർട്ടോ കാർലോസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ കൊച്ചിയിലെത്തും.
കേരളത്തിന്റെ സ്വന്തം ഐ.എം. വിജയനും ബൈച്ചുംഗ് ബൂട്ടിയ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും കളത്തിലിറങ്ങും. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഇന്നു കൊച്ചിയിൽ നടക്കും.
കഴിഞ്ഞവർഷം ചെന്നെയിൽ നടന്ന പ്രദര്‍ശനമത്സരത്തില്‍ ബ്രസീല്‍ ലെജന്‍ഡ്സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
Tags : Brazil-India football battle Kochi