x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാണിജ്യക്കപ്പലിനു നേരേ ആക്രമണം: പ്ര​​​തി​​​ഷേ​​​ധം ആ​​​വ​​​ർ​​​ത്തി​​​ച്ച് ഇ​​​ന്ത്യ


Published: June 13, 2026 01:06 AM IST | Updated: June 13, 2026 01:06 AM IST

ന്യൂ​​​​ഡ​​​​ല്‍ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​ർ​​​​ക്കു​​​​നേരേ ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്തു​​​​ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വീ​​​ണ്ടും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​ന്ത്യ.

ഇ​​​​ന്ന​​​​ലെ യു​​​​എ​​​​സ് ചാ​​​​ര്‍ജ് ദെ ​​​​അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ജേ​​​​സ​​​​ണ്‍ മീ​​​​ക്‌​​​​സി​​​​നെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യും ജേ​​​​സ​​​​ൺ മീ​​​​ക്സി​​​​നെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഇ​​​​ന്ത്യ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി (അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഡി​​​​വി​​​​ഷ​​​​ന്‍) നാ​​​​ഗ​​​​രാ​​​​ജ് നാ​​​​യി​​​​ഡു​​​​വാ​​​​ണ് യു​​​​എ​​​​സ് ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​നെ നേ​​​​രി​​​​ട്ട് വി​​​​ളി​​​​ച്ച് ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഹോ​​​​ര്‍മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സി​​​​നോ​​​​ട് അ​​​ദ്ദേ​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച ഒ​​​​മാ​​​​ന്‍ തീ​​​​ര​​​​ത്ത് എം​​​​ടി ജ​​​​ല്‍വീ​​​​ര്‍ എ​​​​ന്ന എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​നു​​​നേരേ യു​​​​എ​​​​സ് സേ​​​​ന ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വാ​​​​ണി​​​​ജ്യ ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ക്ക് നേരേ ന​​​​ട​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

ചൊ​​​​വ്വാ​​​​ഴ്ച എം​​​​ടി സെ​​​​റ്റെ​​​​ബെ​​​​ല്ലോ എ​​​​ന്ന ക​​​​പ്പ​​​​ലി​​​​നു നേരേയു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 24 ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ല്‍ 21 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും മൂ​​​​ന്ന് പേ​​​​ര്‍ക്ക് ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​മാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച എം​​​​ടി മാ​​​​രി​​​​വെ​​​​ക്‌​​​​സ് എ​​​​ന്ന ക​​​​പ്പ​​​​ലി​​​​നെ​​​​യും യു​​​​എ​​​​സ് സേ​​​​ന ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം.

Tags : Attack ship commercial ship India reiterates protest

Recent News

Corehub Up