x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൾഫിലെ സിബിഎസ്ഇ പരീക്ഷ റദ്ദാക്കൽ; ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കും


Published: June 13, 2026 01:15 AM IST | Updated: June 13, 2026 01:15 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​രീ​​​ക്ഷ​​​ക​​​ൾ മു​​​ട​​​ങ്ങി​​​യ സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ന​​​യം രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

റ​​​ദ്ദാ​​​ക്കി​​​യ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം സ്കൂ​​​ൾ റിക്കാര്‍ഡി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​വാ​​​സി​​​വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

സ​​​മാ​​​ന അ​​​വ​​​സ്ഥ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ചി​​​ല ന​​​യ​​​ങ്ങ​​​ൾ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഹ​​​ർ​​​ജി 22ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി ബ​​​ഹ​​​റി​​​ൻ, ഇ​​​റാ​​​ൻ, കു​​​വൈ​​​റ്റ്, ഒ​​​മാ​​​ൻ, ഖ​​​ത്ത​​​ർ, സൗ​​​ദി അ​​​റേ​​​ബ്യ, യു​​​എ​​​ഇ എ​​​ന്നീ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ സി​​​ബി​​​എ​​​സ്ഇ നേ​​​ര​​​ത്തേ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് റെഗുല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മാ​​​ർ​​​ച്ച് 27ന് ​​​സി​​​ബി​​​എ​​​സ്ഇ പ്ര​​​ത്യേ​​​ക മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​ത് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

ഇ​​​തോ​​​ടെ​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ വാ​​​ദം കേ​​​ട്ട കോ​​​ട​​​തി അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ ഇ​​​രു​​​ന്നി​​​ട്ടാ​​​ണെ​​​ങ്കി​​​ലും പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ബോ​​​ർ​​​ഡി​​​നോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന്‍റെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മു​​​ള്ള പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി ന​​​ൽ​​​കാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടിന​​​ൽ​​​കു​​​ന്ന​​​ത് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി പ​​​രാ​​​തി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ടു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ നീ​​​ന ബ​​​ൻ​​​സാ​​​ൽ കൃ​​​ഷ്ണ, മ​​​ധു ജെ​​​യി​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​എ​​​സ്‌​​​യു​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Tags : CBSE exams Gulf cancelled policy formulated declaration results West Asian Conflict Supreme Court

Recent News

Corehub Up