x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കി ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ത്തിയേക്കില്ല

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: June 13, 2026 01:32 AM IST | Updated: June 13, 2026 01:32 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ, ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ 3000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഒ​​​റ്റ​​​യ​​​ടി​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​യേ​​ക്കി​​ല്ല.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വി​​​വി​​​ധ ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

നി​​​ല​​​വി​​​ൽ 2,000 രൂ​​​പ​​​യാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റി​​​ലാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു​​​ത​​​ന്നെ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​റ്റ​​​യ​​​ടി​​​ക്ക് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് പണം ക​​​ണ്ടെ​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഉ​​​പ​​​ദേ​​​ശം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ എ​​​ല്ലാ​​​മാ​​​സ​​​വും കൃ​​​ത്യ​​​മാ​​​യി കു​​​ടി​​​ശി​​​ക​​​യി​​​ല്ലാ​​​തെ കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​കും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തു പോ​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി പ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

Tags : Welfare pension Indira Garantee UDF Government

Recent News

Corehub Up