നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥ് ഹൈക്കോടതിയെ സമീപിച്ചു. ബംഗളൂരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാംഗ്മൂലത്തിൽ ചേർത്തില്ലെന്നും മൂന്ന് ഇടങ്ങളിലെ വസ്തുക്കളുടെ വിവരം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അദേഹത്തെ അയോഗ്യനാക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഹർജിയിലെ പ്രധാന ആവശ്യം. പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് വ്യക്തമാക്കി. ഇതിന് പുറമെ കഴക്കൂട്ടത്തെ വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിലെത്തിയിട്ടുണ്ട്.
വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി. മുരളീധരൻ വിജയിച്ചതെന്നാണ് ഈ ഹർജിയിൽ ആരോപിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഹർജികൾ നിയമപരമായി നിലനിൽക്കുമോയെന്ന കാര്യമാണ് ഹൈക്കോടതി ആദ്യം പരിഗണിക്കുക.
Tags : RajeevChandrasekhar Sabarinathan KeralaHighCourt ElectionPetition NemomMLA