x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ്-ഇറാൻ വെടിനിർത്തൽ; വിപണിയിൽ സന്തോഷം


Published: April 8, 2026 09:02 PM IST | Updated: April 8, 2026 09:02 PM IST

മും​​ബൈ: ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ മി​​ക​​വിന്‍റെയും അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ കു​​ത്ത​​നെ​​യു​​ണ്ടാ​​യ ഇ​​ടി​​വിന്‍റെ ചു​​വ​​ടുപി​​ടി​​ച്ച് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ കു​​തി​​പ്പ് ന​​ട​​ത്തി. ര​​ണ്ടാ​​ഴ്ച​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​നം യു​​എ​​സും ഇ​​റാ​​നും ന​​ട​​ത്തി​​യ​​തും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തി.

സെ​​ൻ​​സെ​​ക്സ് 2946 പോ​​യി​​ന്‍റ് (3.95%) ഉ​​യ​​ർ​​ന്ന് 77563ലും ​​നി​​ഫ്റ്റി 874 (3.78%) പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ 23,997ലും ​​ക്ലോ​​സ് ചെ​​യ്തു. വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ കു​​തി​​പ്പ് ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത എ​​ല്ലാ ക​​ന്പ​​നി​​ളു​​ടെ​​യും മൊ​​ത്തം മൂ​​ല​​ധ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം 16.59 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കി. ഇ​​തോ​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം 446 ല​​ക്ഷം കോ​​ടി​​യി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് 20 ശ​​ത​​മാ​​നം താഴ്ന്ന് 19.70 എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

എ​​ൻ​​എ​​സ്ഇ​​യി​​ലെ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും ഇ​​ന്ന​​ലെ പ​​ച്ച​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നി​​ഫ്റ്റി റി​​യ​​ൽ​​റ്റി, ഓ​​ട്ടോ സൂ​​ചി​​ക​​ക​​ളിലെ ഉയർച്ച ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തു​​വ​​രെ​​യെ​​ത്തി. നി​​ഫ്റ്റി പി​​എ​​സ്‌യു ​​ബാ​​ങ്ക്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, പ്രൈ​​വ​​റ്റ് ബാ​​ങ്ക് എ​​ന്നി​​വ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലുമെ​​ത്തി.

നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ക്ലോ​​സ് ചെ​​യ്തു. എ​​ൻ​​എ​​സ്ഇ​​യി​​ലെ 2960 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 341 എ​​ണ്ണം താ​​ഴ്ന്നു. 69 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

യു​​എ​​സും ഇ​​റാ​​നും ര​​ണ്ടാ​​ഴ്ച​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു ത​​യാ​​റാ​​യി. ഇ​​തോ​​ടെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വും ഇറാൻ ന​​ട​​ത്തി. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കു​​തി​​ച്ചു​​ക​​യ​​റി​​യ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞ​​ത്. ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല 14 ശ​​ത​​മാ​​നം താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 94.36 ഡോ​​ള​​റി​​ലും ഡ​​ബ്ല്യു​​ടി​​ഐ ക്രൂ​​ഡ് 18 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞ് 94.69 ഡോ​​ള​​റി​​ലു​​മെ​​ത്തി.

ഹോ​​ർ​​മു​​സ് വീ​​ണ്ടും തു​​റ​​ക്കു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​തോ​​ടെ ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം കു​​തി​​ച്ചു.

രൂ​​പ​​യ്ക്ക് തിളക്കം

യു​​എ​​സും ഇ​​റാ​​നും ര​​ണ്ടാ​​ഴ്ച​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു ത​​യാ​​റാ​​യ​​തോ​​ടെ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 47 പൈ​​സ ഉ​​യ​​ർ​​ന്ന് 92.59 എ​​ന്ന നി​​ര​​ക്കി​​ൽ ക്ലോ​​സ് ചെ​​യ്തു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം 95 എ​​9ന്ന നി​​ര​​ക്ക് ക​​ട​​ന്നി​​രു​​ന്നു.

Tags : US Iran ceasefire Markets happy West Asian Conflict Middle East War Sensex BSE NSE Nifty Share market

Recent News

Corehub Up