x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎ​സ് ആ​ർ​മി മു​ൻ സൈ​നി​ക​യെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു; നീ​തി തേ​ടി ഗ​ർ​ഭി​ണി​യാ​യ മ​ക​ൾ

പി.​പി. ചെ​റി​യാ​ൻ
Published: November 25, 2026 02:14 AM IST | Updated: November 25, 2026 02:17 AM IST

ആ​ലി​സ​ൺ ലി​ൻ

വാ​ഷിം​ഗ്ട​ൺ: യുഎസിലെ ജോ​ർ​ജി​യ​യി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന് മു​റ്റ​ത്തു​വച്ച് നാ​യ്ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ സൈ​നി​ക കൊ​ല്ല​പ്പെ​ട്ടു. 36-കാ​രി​യാ​യ ആ​ലി​സ​ൺ ലി​ൻ ആ​ൻ​ഡേ​ഴ്സ​ൺ ആ​ണ് മ​രി​ച്ച​ത്.

ന​വം​ബ​ർ 16-ന് ​കാ​ർ​ട്ടേ​ഴ്സ്‌​വി​ല്ലെ​യി​ലെ ഒ​രു പ​റ​മ്പി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ആ​ലി​സണിനെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു​ള്ള മാ​ര​ക​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ആ​ലി​സ​ൺ, ത​ന്‍റെ മൂ​ത്ത മ​ക​ൾ മൈ​ലി ഗാ​ർ​ണ​ർ ഗ​ർ​ഭി​ണി​യാ​ണെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത അ​റി​യു​ന്ന​തി​ന് മു​ൻ​പേ​യാ​ണ് ഈ ​ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. താ​ൻ ആ​ദ്യ​മാ​യി ഒ​രു മു​ത്ത​ശ്ശി​യാ​കാ​ൻ പോ​കു​ന്നു എ​ന്ന വി​വ​രം അ​മ്മ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും, അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​മാ​യി​രു​ന്നു​വെ​ന്നും 20-കാ​രി​യാ​യ മ​ക​ൾ മൈ​ലി വേ​ദ​ന​യോ​ടെ പ്ര​തി​ക​രി​ച്ചു.

നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി വി​ട്ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും അ​മ്മ​യ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി നാ​യ്ക്ക​ളെ ബാ​ർ​ട്ടോ കൗ​ണ്ടി അ​നി​മ​ൽ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. 2007-ൽ ​യു​എ​സ് ആ​ർ​മി​യി​ൽ ചേ​ർ​ന്ന ആ​ലി​സ​ൺ, മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ എ​പ്പോ​ഴും മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും അ​നു​സ്മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Tags : death by stray dogs Deepika DeepikaNewspaper BreakingNews Former US Army soldier mauled to death by stray dogs

Recent News

Corehub Up