Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former

ത​മി​ഴ്നാ​ട്ടി​ലും വി​സ്മ​യം? പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നേ​ക്കും

ചെ​ന്നൈ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്ക​വേ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്കം. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ കേ​ഡ​ര്‍ റൈ​റ്റ്‌​സ് റി​ട്രീ​വ​ല്‍ ക​ഴ​കം നേ​താ​വു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​മു​മാ​യി പ​നീ​ർ​ശെ​ൽ​വം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ന്ത​രി​ച്ച നേ​താ​വ് വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ഡി​എം​ഡി​കെ ഡി​എം​കെ ന​യി​ക്കു​ന്ന സ​ഖ്യ​ത്തി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തെ​യും മു​ന്ന​ണി​യി​ൽ എ​ത്തി​ക്കാ​ൻ ഡി​എം​കെ നീ​ക്കം ന​ട​ത്തു​ന്ന​ത്.

നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പ​നീ​ർസെ​ൽ​വ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​ഡി​എ​യി​ൽ ചേ​രാ​തെ സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മോ എ​ന്നും ഒ​പി​എ​സിനോട് സ്റ്റാ​ലി​ൻ ആ​രാ​ഞ്ഞ​താ​യാ​ണ് വി​വ​രം. ഒ​പി​എ​സി​ന്‍റെ മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

അ​ഗ​ളി പ​ഞ്ചാ​യ​ഞ്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ ചെ​യ്തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ്യ​യെ​ന്നാ​ണ് സൂ​ച​ന.

സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഹോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭൂ​മി​ക്ക് ജ​പ്തി ഭീ​ഷ​ണി​യു​ടെ ഉ​ണ്ടാ​യി​രു​ന്നു. ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​സ്തു വി​ൽ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തി​നി​ടെ ഗോ​പാ​ല​കൃ​ഷ്ണ​ൻ രോ​ഗ​ബാ​ധി​ത​നു​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ത്മ​ക​ഹ​ത്യ ചെ​യ്ത​ത്. വാ​ട​ക വീ​ട്ടി​ൽ വ​ച്ച് കൃ​ഷി​യി​ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ക​ഴി​ച്ചാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്.

സി​പി​എം നേ​താ​വാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ 2004-05 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

 

Kerala

നി​ല​മേ​ലി​ൽ ടൈ​ൽ​സ് ജോ​ലി​ക്കി​ടെ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: നി​ല​മേ​ലി​ലെ സ്‌​കൂ​ളി​ല്‍ ടൈ​ല്‍​സി​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ല​മേ​ല്‍ കൈ​തോ​ടു വെ​ള്ള​രി പ്ലാ​വി​ള​വീ​ട്ടി​ല്‍ വി​നോ​ദ് ബാ​ല​ന്‍ (38) ആ​ണ് മ​രി​ച്ച​ത്.

നി​ല​മേ​ല്‍ എം​എം​എ​ച്ച്എ​സി​ലെ ടൈ​ല്‍​സ് ജോ​ലി​ക്കി​ടെ മെ​ഷീ​നി​ല്‍ നി​ന്ന് വി​നോ​ദ് ബാ​ല​ന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​ല​മേ​ല്‍ വ​ലി​യ​വ​ഴി ര​ണ്ടാം​വാ​ര്‍​ഡി​ല്‍ മു​ന്‍ മെ​മ്പ​റാ​യി​രു​ന്നു വി​നോ​ദ് ബാ​ല​ന്‍.

 

Kerala

ദേ​ഹാ​സ്വാ​സ്ഥ്യം; കെ.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൃ​ശൂ​ർ: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​ശൂ​ർ സ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് സു​ധാ​ക​ര​നെ പ​രി​ശോ​ധി​ക്കു​ന്ന​ത്.

എം​ആ​ർ​ഐ സ്‌​കാ​നെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തി​ന​നു​സ​രി​ച്ച് തു​ട​ർ​ചി​കി​ത്സ ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up