പുൽപ്പള്ളി: വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.
രാജ്യത്ത് പാചകവാതകം ലഭിക്കാത്തതിനാൽ നിരവധി ഹോട്ടലുകളും കൂൾ ബാറുകളും അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ കേന്ദ്രസർക്കാർ നടത്തണമെന്നും വ്യാപാരികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
ഏരിയ സെക്രട്ടറി സി.ജി. ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനോജ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അജിത് കെ. ഗോപാൽ, ശ്രീജ, പി.എസ്. ചാക്കോ, പുൽപ്പള്ളി യൂണിറ്റ് സെക്രട്ടറി സ്മിതിൽ സ്കറിയ, ജില്ലാ കമ്മിറ്റിയംഗം എസ്. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിന് മുന്പിൽ അടുപ്പ് കൂട്ടൽ സമരം നടത്തി.
സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എ.വി. മാത്യു, കെ.വി. രാജു, കെ.ജി. സുനിൽ കുമാർ, അബ്ദുൾ അഷറഫ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Cooking class protest