x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‍​യു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം; ‌ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു


Published: March 14, 2026 12:51 AM IST | Updated: March 14, 2026 12:51 AM IST

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു‌​​​ടെ ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധത്തി​​​നി‌‌​​​ടെ പ​​​രി​​​ക്കേ​​​റ്റെ​​​ന്ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ പൊ​​​ളി​​​യു​​​ന്നു. വീ​​​ണാ ജോ​​​ർ​​​ജിന്‍റെ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചു.

പ്ര​​​തി​​​ക​​​ൾ ക​​​ഴു​​​ത്തി​​​ന് ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ലും ഇ​​​ല്ല. ആ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മു​​​റി​​​വോ ച​​​ത​​​വോ ഇ​​​ല്ലെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. ക​​​ഴു​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ തൊ​​​ടു​​​മ്പോ​​​ൾ വേ​​​ദ​​​ന മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, ആ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​ണു പ​​​രാ​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ആ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ലെ​​​ന്നു പോ​​​ലീ​​​സും മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം 25നാ​​​യി​​​രു​​​ന്നു സംഭവം. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ​​​രി​​​ക്കു​​​ക​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ന്നേ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ക​​​ഴു​​​ത്തി​​​ന് പ​​​രി​​​ക്കേ​​​റ്റെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മ​​​ന്ത്രി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റാ​​​യി​​​രു​​​ന്നു.

Tags : KSU Karinkodi protest Minister Veena George refuted Minister's claims

Recent News

Corehub Up