കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദങ്ങൾ പൊളിയുന്നു. വീണാ ജോർജിന്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് ലഭിച്ചു.
പ്രതികൾ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിലും ഇല്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നാണു റിപ്പോർട്ടിലുള്ളത്. കഴുത്തിന്റെ പല ഭാഗങ്ങളിൽ തൊടുമ്പോൾ വേദന മാത്രമാണുള്ളത്.
എന്നാൽ, ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണു പരാതിയിൽ ഉണ്ടായിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്നു പോലീസും മൊഴി നൽകിയിരുന്നു.
കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പരിക്കുകകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് ആരോപിച്ച് മന്ത്രി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.