x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സം ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചു; ടി​വി​കെ നേ​താ​വി​നെ​തി​രെ വെ​ല്ലൂ​രി​ൽ റോ​ഡ് ഉ​പ​രോ​ധം


Published: May 26, 2026 02:27 AM IST | Updated: May 26, 2026 02:27 AM IST

വെ​ല്ലൂ​ർ: ഇ​ഷ്ടി​ക​ക്ക​ളം ഉ​ട​മ​ക​ളി​ൽ നി​ന്ന് പ്ര​തി​മാ​സം ല​ക്ഷം രൂ​പ വീ​തം കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വി​നെ​തി​രെ ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ന​ട​ൻ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ ടി​വി​കെ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ഭീ​ഷ​ണി​ക്കും പ​ണം ത​ട്ട​ൽ ശ്ര​മ​ത്തി​നു​മെ​തി​രെ ഇ​ഷ്ടി​ക​ക്ക​ളം തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ട​ലൂ​ർ-​ചി​റ്റൂ​ർ ഹൈ​വേ ഉ​പ​രോ​ധി​ച്ചു.

വെ​ല്ലൂ​ർ ജി​ല്ല​യി​ലെ ക​ണി​യ​മ്പാ​ടി ടൗ​ണി​ന് സ​മീ​പ​മു​ള്ള പു​ത്തൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മേ​യ് 22-ന് ​ടി​വി​കെ ക​ണി​യ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഈ​സ്റ്റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്തെ നാ​ല് ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ളി​ൽ എ​ത്തി ഓ​രോ ഉ​ട​മ​യോ​ടും പ്ര​തി​മാ​സം 1 ല​ക്ഷം രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ളം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ മു​ന്നൂ​റോ​ളം വ​രു​ന്ന ഇ​ത്ത​രം ചെ​റു​കി​ട യൂ​ണി​റ്റു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ത്ത​രം പി​ടി​ച്ചു​പ​റി ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം ത​ക​ർ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ചി​ല ഉ​ട​മ​ക​ൾ ത​ടാ​ക​ങ്ങ​ളി​ൽ നി​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ്ണ് ക​ട​ത്തു​ന്നു​ണ്ടെ​ന്നും അ​താ​ണ് ത​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തെ​ന്നു​മാ​ണ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ളു​ടെ വാ​ദം. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത് സ്വ​യം കൈ​കാ​ര്യം ചെ​യ്യാ​തെ റ​വ​ന്യൂ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

Tags : TVK party Protest Latest News

Recent News

Corehub Up